കൊരട്ടിക്കര ഉദയ ലൈബ്രറി ആന്റ് റീഡിംഗ് റൂം ആരംഭിച്ചിട്ട് 60 വര്‍ഷം ആയട്ടുണ്ട്. കൃത്യമായ തിയ്യതി അറിയാവുന്ന രേഖകളൊന്നും ലഭ്യമല്ല. അപ്പ വൈദ്യര്‍, കെ.സി.കുട്ടന്‍, എ.ശങ്കരന്‍കുട്ടി മാസ്റ്റര്‍,മുള്ളത്ത് രാമകൃഷ്ണന്‍,കൊങ്ങത്തുവളപ്പില്‍ പ്രഭാകരന്‍, അച്ചുതാനന്ദന്‍, താഴത്തുവീട്ടില്‍ ശങ്കരനാരായണന്‍,ടി.കെ. രാമന്‍
നായര്‍,അമ്മദുകാരയില്‍
,താഴത്തുവീട്ടില്‍ അശോകന്‍, തുടങ്ങിയവരൊക്കെആയിരുന്നു ആദ്യ ലൈബ്രറി പ്രവര്‍ത്തകര്‍. അപ്പ വൈദ്യര്‍ ആദ്യ സെക്രട്ടറിയും
ശങ്കരന്‍കുട്ടി മാസ്റ്റര്‍ ആദ്യ പ്രസിഡന്റും ആയിരുന്നു.
നായര്‍,അമ്മദുകാരയില്‍
,താഴത്തുവീട്ടില്‍ അശോകന്‍, തുടങ്ങിയവരൊക്കെആയിരുന്നു ആദ്യ ലൈബ്രറി പ്രവര്‍ത്തകര്‍. അപ്പ വൈദ്യര്‍ ആദ്യ സെക്രട്ടറിയും
ശങ്കരന്‍കുട്ടി മാസ്റ്റര്‍ ആദ്യ പ്രസിഡന്റും ആയിരുന്നു.
ഇപ്പോഴത്തെ പോസ്റ്റ് ഓഫീസിന് സമീപത്തായി ഒരു ചെറിയ ഓലപ്പുരയിലായിരുന്നു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്.
1980കളില്‍ ലൈബ്രറിയുടെ സുവര്‍ണ കാലമായിരുന്നു. ലൈബ്രറിയോടനുബന്ധിച്ച് ആര്‍ട്ടസ് ആന്റ് സ്‌പേര്‍ട്‌സ് ക്‌ളബ്ബും പ്രവര്‍ത്തിച്ചിരുന്നു. ഇതിനു കീഴില്‍ നല്ലൊരു വോളിബോള്‍ ടീമും ഉണ്ടായിരുന്നു.
അക്കാലത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒരു കൈയെഴുത്ത് മാസിക മാസം തോറും പ്രസിദ്ധീകരിച്ചിരുന്നു. മാസികയുടെ കൈയെഴുത്ത് മ മുല്ലപ്പിള്ളി ബാബുവും കവര്‍ പേജും ചിത്രങ്ങളും വരച്ചിരുന്നത് ശക്തിധരനുമായിരുന്നു.
ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിഞ്‌കൊടുക്കേണ്ടി വന്നതിനാല്‍ ലൈബ്രറിക്ക് ഏതാനും വര്‍ഷം സ്ഥിരം ആസ്ഥാനമില്ലാതെ കഴിയേണ്ടിവന്നു.ഈസമയത്താണ് ശ്രീ.മുരളി മുല്ലപ്പിള്ളി ഇല്ലം റേഷന്‍ കടക്കു വേണ്ടി സ്വന്തം കെട്ടിടം പണിയുന്നത്. അദ്ദേഹത്തിന്റെ മഹാമനസ്സിന്റെ ഫലമായി ഉദയ ലൈബ്രറിക്ക് വാടക ഒഴിവാക്കിക്കൊണ്ട് ഒരു മുറി അനുവദിച്ചു തന്നു.
മാസം തോറും പൊതു പരിപാടികളും കുട്ടികള്‍ക്കുള്ള ചലച്ചിത്ര പ്രദര്‍ശനവും നടത്തുന്നുണ്ട്. 2018 ജൂണ്‍ 1 മുതല്‍ പി.എസ്.സി കോച്ചിംഗ് സെന്ററും ആരംഭിച്ചിട്ടുണ്ട്.
പ്രസിഡന്റ് ...രാജന്‍.പി.എസ്.
സെക്രട്ടറി...ശക്തിധരന്‍ .കെ.എ.
ജോ.സെക്രട്ടറി....മുഹമ്മദ് ഹിലാല്‍
ബാലവേദി....മുഹമ്മദ് ഹിലാല്‍
വനിതാവേദി...മൈഥിലി.എ.പി.
പി.എസ്.സി കോച്ചിംഗ്...ആബിത സുബീഷ് , അരുണ്‍.ഇ.ആര്‍.
ലൈബ്രേറിയന്‍...വിജി.വി.എം.










