കൊരട്ടിക്കര ഉദയ ലൈബ്രറി ആന്റ് റീഡിംഗ് റൂം ആരംഭിച്ചിട്ട് 60 വര്‍ഷം ആയട്ടുണ്ട്. കൃത്യമായ തിയ്യതി അറിയാവുന്ന രേഖകളൊന്നും ലഭ്യമല്ല. അപ്പ വൈദ്യര്‍, കെ.സി.കുട്ടന്‍, എ.ശങ്കരന്‍കുട്ടി മാസ്റ്റര്‍,മുള്ളത്ത് രാമകൃഷ്ണന്‍,കൊങ്ങത്തുവളപ്പില്‍ പ്രഭാകരന്‍, അച്ചുതാനന്ദന്‍, താഴത്തുവീട്ടില്‍ ശങ്കരനാരായണന്‍,ടി.കെ. രാമന്‍
നായര്‍,അമ്മദുകാരയില്‍
,താഴത്തുവീട്ടില്‍ അശോകന്‍, തുടങ്ങിയവരൊക്കെആയിരുന്നു ആദ്യ ലൈബ്രറി പ്രവര്‍ത്തകര്‍. അപ്പ വൈദ്യര്‍ ആദ്യ സെക്രട്ടറിയും
ശങ്കരന്‍കുട്ടി മാസ്റ്റര്‍ ആദ്യ പ്രസിഡന്റും ആയിരുന്നു.
നായര്‍,അമ്മദുകാരയില്‍
,താഴത്തുവീട്ടില്‍ അശോകന്‍, തുടങ്ങിയവരൊക്കെആയിരുന്നു ആദ്യ ലൈബ്രറി പ്രവര്‍ത്തകര്‍. അപ്പ വൈദ്യര്‍ ആദ്യ സെക്രട്ടറിയും
ശങ്കരന്‍കുട്ടി മാസ്റ്റര്‍ ആദ്യ പ്രസിഡന്റും ആയിരുന്നു.
ഇപ്പോഴത്തെ പോസ്റ്റ് ഓഫീസിന് സമീപത്തായി ഒരു ചെറിയ ഓലപ്പുരയിലായിരുന്നു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്.
1980കളില്‍ ലൈബ്രറിയുടെ സുവര്‍ണ കാലമായിരുന്നു. ലൈബ്രറിയോടനുബന്ധിച്ച് ആര്‍ട്ടസ് ആന്റ് സ്‌പേര്‍ട്‌സ് ക്‌ളബ്ബും പ്രവര്‍ത്തിച്ചിരുന്നു. ഇതിനു കീഴില്‍ നല്ലൊരു വോളിബോള്‍ ടീമും ഉണ്ടായിരുന്നു.
അക്കാലത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒരു കൈയെഴുത്ത് മാസിക മാസം തോറും പ്രസിദ്ധീകരിച്ചിരുന്നു. മാസികയുടെ കൈയെഴുത്ത് മ മുല്ലപ്പിള്ളി ബാബുവും കവര്‍ പേജും ചിത്രങ്ങളും വരച്ചിരുന്നത് ശക്തിധരനുമായിരുന്നു.
ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിഞ്‌കൊടുക്കേണ്ടി വന്നതിനാല്‍ ലൈബ്രറിക്ക് ഏതാനും വര്‍ഷം സ്ഥിരം ആസ്ഥാനമില്ലാതെ കഴിയേണ്ടിവന്നു.ഈസമയത്താണ് ശ്രീ.മുരളി മുല്ലപ്പിള്ളി ഇല്ലം റേഷന്‍ കടക്കു വേണ്ടി സ്വന്തം കെട്ടിടം പണിയുന്നത്. അദ്ദേഹത്തിന്റെ മഹാമനസ്സിന്റെ ഫലമായി ഉദയ ലൈബ്രറിക്ക് വാടക ഒഴിവാക്കിക്കൊണ്ട് ഒരു മുറി അനുവദിച്ചു തന്നു.
മാസം തോറും പൊതു പരിപാടികളും കുട്ടികള്‍ക്കുള്ള ചലച്ചിത്ര പ്രദര്‍ശനവും നടത്തുന്നുണ്ട്. 2018 ജൂണ്‍ 1 മുതല്‍ പി.എസ്.സി കോച്ചിംഗ് സെന്ററും ആരംഭിച്ചിട്ടുണ്ട്.
പ്രസിഡന്റ് ...രാജന്‍.പി.എസ്.
സെക്രട്ടറി...ശക്തിധരന്‍ .കെ.എ.
ജോ.സെക്രട്ടറി....മുഹമ്മദ് ഹിലാല്‍
ബാലവേദി....മുഹമ്മദ് ഹിലാല്‍
വനിതാവേദി...മൈഥിലി.എ.പി.
പി.എസ്.സി കോച്ചിംഗ്...ആബിത സുബീഷ് , അരുണ്‍.ഇ.ആര്‍.
ലൈബ്രേറിയന്‍...വിജി.വി.എം.
Saturday, June 23, 2018
വനിതാ വേദി വായനാ മത്സരം
വായന പക്ഷാചരണത്തിന്റെ ഭാഗമായി,കൊരട്ടിക്കര ഉദയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കുള്ള വായനാ മത്സര പരീക്ഷ നടത്തി.
*നഷ്ടപ്പെട്ട നീലാംബരിയും മറ്റു കഥകളും, പോരാട്ടത്തിന്റെ പെണ്‍വഴികള്‍ * എന്നീ രണ്ടു പുസ്‌കങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തിയത്. ലൈബ്രറിയുടെ വനിതാ വേദി പ്രവര്‍ത്തകര്‍ മത്സരത്തില്‍ പങ്കെടുത്തു.
വനിതാവേദി കണ്‍വീനര്‍ ശ്രീമതി. മൈഥിലി, കമ്മിറ്റി അംഗങ്ങളായ എ.സി.പത്മനാഭന്‍, അരുണ്‍.ഇ.ആര്‍. എന്നിവരും പങ്കെടുത്തു.

Monday, June 11, 2018
ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി
The Library of Congress
അമേരിക്കന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിന്റ റഫറന്‍സ് ലൈബ്രറി. സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. കോണ്‍ഗ്രസ്സ് അംഗങ്ങള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ലൈബ്രറി ജീവനക്കാര്‍ എന്നിവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.പുസ്തക അലമാരകളുചെ നിരയുടെ നീളം കണക്കാക്കിയാല്‍ 800 മൈല്‍ വരും.
ലൈബ്രറിയില്‍ 34 മില്ല്യണ്‍ പുസ്തകങ്ങള്‍ക്കു പുറമേ 3മില്ല്യണ്‍ ശബ്ദ ലേഖന റിക്കാര്‍ഡുകള്‍,13 മില്ല്യണ്‍ ഫോട്ടോകള്‍, 5മില്ല്യണ്‍ മാപ്പുകള്‍, 6മില്ല്യണ്‍ സംഗീത റെക്കോഡുകള്‍, 66 മില്ല്യണ്‍ കൈയ്യെഴുത്തുപ്രതികള്‍ എന്നിവയും ഈ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്.

പരിസ്ഥിതി ദിനം
![]() |
| വായനശാലക്കു മുന്നില്‍ മരം നട്ടപ്പോള്‍ |
![]() |
| വനിതാ വേദി കണ്‍വീനര്‍ ശ്രീമതി. മൈഥിലിയുടെ ഉദ്ഘാടന പ്രസംഗം |
![]() |
| ശ്രീമതി.സ്മിത |
![]() |
| കമറുദ്ദീന്‍ |
![]() |
| ജില്‍ഷയുടെ കവിതാലാപനം |
![]() |
| ബാലവേദി കണ്‍വീനര്‍ ബാസില്‍ |
രാവിലെ ലൈബ്രറിയില്‍ ജില്‍ഷയുടെ കവിതാലാപനത്തോടെ പരിപാടികള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശമായ BPP (Beat Plastic Pollution) എന്നവിഷയത്തിള്‍ വായനശാല സെക്രട്ടറി ശക്തിധരന്‍ മാഷ് നയിച്ച ചര്‍ച്ചാ കളാസ് ഉണ്ടായി. മുഹമ്മദ് ഹിലാല്‍, മൈഥിലി, സ്മിത, ബാസില്‍ എന്നിവര്‍ സംസാരിച്ചു.
വായനശാലക്കു മുന്നില്‍ തണ്ല്‍ വൃക്ഷം നട്ടശേഷം വായനശാലാ പ്രവര്‍ത്തകര്‍ പരിസ്തിതി സംരക്ഷണ ജാഥയായി കൊരട്ടിക്കര മുള്ളപ്പിള്ളി താഴത്തെ തോട്ടു വക്കില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു.
അതുവരെ വറ്റി വരണ്ടു കിടന്നിരുന്ന കൊരട്ടിക്കര തോടിന്റെ ജല സമൃദ്ധിയോടെയുള്ള സൗന്ദര്യം എല്ലാവരും നന്നായി ആസ്വദിച്ചു.
കമറുദ്ദീന്‍, ഹിലാല്‍, മൈഥിലി, വിജി, പവിത്ര കൃഷ്ണന്‍, ശ്രുതി, ആബിത സുബീഷ് തുടങ്ങിയ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Thursday, June 7, 2018
പുസ്തക ഗ്രാമം
മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ ബീലാര്‍ എന്ന കൊച്ചു ഗ്രാമമാണ് പുസ്തകങ്ങളുടെ ഗ്രാമമായി മാറ്റിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതി വന്‍ ജന ശ്രദ്ധ നേടിയിരിക്കയാണ്. വില്ലേജിലെ പല വീടുകളിലും,സ്‌ക്കൂളുകളിലും,ക്ഷേത്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും വായന ശാലകള്‍ ഒരുക്കിയിരിക്കയാണ്.
ഇവിടെ ഇടക്കിടെ സാംസ്‌കാരികോല്‍സവങ്ങളും നടത്തുന്നുണ്ട്. വായന,സംഗീതം, പുസ്തക പ്രകാശനം എന്നിവക്കു പുറമെ സാഹിത്യകാരന്മാരുമായി നേരിട്ടു സംവദിക്കാനും ഈ മേളയില്‍ അവസരം ഉണ്ടയിരിക്കും.

മറാട്ടിയലുള്ള പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഈ ഗ്രാമം സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
Subscribe to:
Posts (Atom)